അഞ്ചു ലഷ്കർ ഭീകരർ പിടിയിൽ
02:14 AM May 20, 2022 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ ബാരാമുള്ളയിൽ വൈൻഷോപ്പിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ നാലു ലഷ്കർ-ഇ-തൊയ്ബ ഭീകരരും ഒരു സഹായിയും പിടിയിലായി. ദിവാൻ ബാഗിൽ പുതുതായി തുറന്ന വൈൻ ഷോപ്പിനു നേരെ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു. ബുർഖ ധരിച്ചെത്തിയ ഭീകരനാണ് ഗ്രനേഡ് എറിഞ്ഞത്.