ആസാമിൽ പ്രളയക്കെടുതി
02:14 AM May 20, 2022 | Deepika.com
ഗോഹട്ടി: ആസാമിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുള്ള കെടുതി തുടരുന്നു. 27 ജില്ലകളിലെ 6.6 ലക്ഷം പേരാണു ദുരിതമനുഭവിക്കുന്നത്. ദിമാ ഹസാവോ, കാചാർ, ഹോജായി ജില്ലകളിലാണ് ഏറ്റവും അധികം കെടുതികളുണ്ടായത്. പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കരസേനയെ വിന്യസിച്ചിട്ടുണ്ട്. 48,000 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി.