ചെന്നൈ: തമിഴ്നാട്ടിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും പിഎംകെയും അണ്ണാ ഡിഎംകെയെ പിന്തുണയ്ക്കും. ബിജെപിയും പിഎംകെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്നു.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ പാർട്ടികൾ വെവ്വേറെയാണു മത്സരിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു വരെ അണ്ണാ ഡിഎംകെയുമായുള്ള സഖ്യം തുടരുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. ഇന്നലെ അണ്ണാ ഡിഎംകെ നേതാക്കൾ അണ്ണാമലൈയുമായി ചർച്ച നടത്തിയിരുന്നു.
തമിഴ്നാട്ടിലെ ആറു സീറ്റുകളിൽ രണ്ടെണ്ണം അണ്ണാ ഡിഎംകെയ്ക്കു വിജയിക്കാനാകും. ഡിഎംകെ സഖ്യത്തിനു നാലു സീറ്റ് ലഭിക്കും. മൂന്നു സീറ്റിൽ മത്സരിക്കുന്ന ഡിഎംകെ ഒരു സീറ്റ് കോൺഗ്രസിനു നല്കി. 234 അംഗ തമിഴ്നാട് നിയമസഭയിൽ ഡിഎംകെ സഖ്യത്തിന് 159 പേരുടെ പിന്തുണയുണ്ട്. അണ്ണാ ഡിഎംകെ സഖ്യത്തിന് 75 എംഎൽഎമാരാണുള്ളത്.
രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിയും പിഎംകെയും അണ്ണാ ഡിഎംകെയെ പിന്തുണയ്ക്കും
02:14 AM May 20, 2022 | Deepika.com