കടുത്തുരുത്തി: ആരോഗ്യ ജാഗ്രത പ്രവർത്തനവുമായി ബന്ധപ്പെട്ട് മുട്ടുചിറ മേഖലയിലെ ഹോട്ടലുകൾ, ബേക്കറികൾ, മത്സ്യ വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് അധികൃതർ മടങ്ങിയത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യു ജി. മുരിക്കന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. മെന്പർ രാഘവൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ഹരിലാൽ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ആരോഗ്യ ജാഗ്രത ; കടകളിൽ പരിശോധന നടത്തി
11:38 PM May 11, 2018 | Deepika.com