ഗോഹട്ടി: ആസാമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം എട്ടായി. സംസ്ഥാനത്ത് നാലു ലക്ഷം പേരെ പ്രളയദുരിതം ബാധിച്ചു.
നാൽപ്പതിനായിരത്തിലേറെ പേർ ദുരിതാശ്വാസ ക്യാന്പുകളിലാണു കഴിയുന്നത്. ഇന്നലെ ഉദൽഗുഡി ജില്ലയിൽ ഒരാൾ മരിച്ചു. ആസാമിൽ ദിമ ഹസാവോ ജില്ലയിലാണ് ഏറ്റവുമധികം കെടുതികളുണ്ടായത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഈ ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കാൻ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.
പ്രളയം: ആസാമിൽ മരണം എട്ടായി
02:06 AM May 19, 2022 | Deepika.com