ന്യൂഡൽഹി: പരുത്തി മേഖലയിലെ പ്രശസ്തനായ സുരേഷ് ഭായ് കൊട്ടക്കിന്റെ അധ്യക്ഷതയിൽ കോട്ടണ്‍ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ രൂപീകരണം കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചു.
ടെക്സ്റ്റൈൽസ് മന്ത്രാലയം, കൃഷി മന്ത്രാലയം, വാണിജ്യമന്ത്രാലയം, ധനമന്ത്രാലയം, വാണിജ്യ -വ്യവസായ മേഖല, കോട്ടണ്‍ കോർപറേഷൻ ഓഫ് ഇന്ത്യ, കോട്ടണ്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രാതിനിധ്യത്തോടെയാണ് പ്രവർത്തനം.
കൗണ്‍സിലിന്റെ ആദ്യയോഗം 28-ന് നടക്കും. കൗണ്‍സിലിന്റെ ചർച്ചയുടെയും ആലോചനയുടെയും അടിസ്ഥാനത്തിൽ കോട്ടണ്‍ രംഗത്ത് പ്രകടമായ പുരോഗതി കൊണ്ടുവരുന്നതിന് കർമ പദ്ധതി തയ്യാറാക്കും. പീയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ഇന്നലെ പരുത്തി മൂല്യ ശൃംഖലയിലെ പങ്കാളികളുമായി നടത്തിയ ചർച്ചയിലാണ് പ്രഖ്യാപനം.
കോട്ടണ്‍ കൗണ്‍സിൽ ഓഫ് ഇന്ത്യ രൂപീകരിച്ചു
02:06 AM May 19, 2022 | Deepika.com