ഡൽഹി തീപിടിത്തം: 27 മരണം, 29 പേരെ കാണ്മാനില്ല

01:24 AM May 15, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മഡ​​​ൽ​​​ഹി​​​യി​​​ലെ മു​​​ണ്ട്ക മെ​​​ട്രോ​​​ സ്റ്റേ​​​ഷ​​​നു​​​സ​​​മീ​​​പം നാ​​​ലു​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 27 പേ​​​രു​​​ടെ മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച 4:45 നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 12 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 29 പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. കു​​​റ​​​ഞ്ഞ​​​ത് അ​​​ന്പ​​​തു​​​പേ​​​രെ​​​യെ​​​ങ്കി​​​ലും അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ചേ​​​ർ​​​ന്നു സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പു​​​റ​​​ത്തെ​​​ത്തി​​​ച്ചു.

വേ​​​ണ്ട​​​ത്ര സു​​​ര​​​ക്ഷാ​​​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ന് ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യി. ഉ​​​ട​​​മ​​​യാ​​​യ മ​​​നീ​​​ഷ് ലാ​​​ക്ര​​​യെ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ധനസഹായവുമായി കേന്ദ്രസർക്കാർ

ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മ ഡ​​ൽ​​ഹി​​യി​​ലെ മു​​ണ്ട്ക മെ​​ട്രോ സ്റ്റേ​​ഷ​​ന് സ​​മീ​​പ​​മു​​ള്ള നാ​​ലു​​നി​​ല കെ​​ട്ടി​​ട​​ത്തി​​ന് തീ​​പി​​ടി​​ച്ച് 27 പേ​​ർ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി അ​​നു​​ശോ​​ച​​നം അ​​റി​​യി​​ച്ചു.

തീ​​പി​​ടി​​ത്ത​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ൾ​​ക്ക് ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യും പ​​രി​​ക്കേ​​റ്റ​​വ​​ർ​​ക്ക് 50, 000 രൂ​​പ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ദേ​​ശീ​​യ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ൽ നി​​ന്നു സ​​ഹാ​​യ​​ധ​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.