ന്യൂഡൽഹി: സാന്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് സുപ്രീംകോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് നോട്ടീസ്. ചീഫ് ജസ്റ്റീസ് എൻ. വി. രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി 3.25 കോടി രൂപ തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിൽ എറണാകുളം ജുഡീഷൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. എന്നാൽ, കേസിലെ നടപടികൾ നിർത്തി വയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവു നീക്കണമെന്നാവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
സാന്പത്തിക തട്ടിപ്പ് കേസ്: മാണി സി. കാപ്പന് സുപ്രീംകോടതി നോട്ടീസ്
01:17 AM May 14, 2022 | Deepika.com