ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പുരിൽ ഇന്ന് തുടങ്ങു ന്ന കോണ്‍ഗ്രസിന്റെ ത്രിദിന നവ സങ്കൽപ് ചിന്തൻ ശിബിരത്തിൽ ക്ഷണിക്കപ്പെട്ട 422 അംഗങ്ങളിൽ 30 ശതമാനം യുവാക്കളും 21% സ്ത്രീകളും . പകുതിയോളം പേർ 50 വയസിൽ താഴെയുള്ളവർ ആണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
ദളിത്, പിന്നാക്ക, ന്യൂനപക്ഷ നേതാക്കളും ഉണ്ടാകും. പതിവായി പങ്കെടുത്തിരുന്ന പല മുതിർന്ന നേതാക്കളും ഇതോടെ ഒഴിവാക്കപ്പെടുകയും ചെയ്തു. എഐസിസി ഭാരവാഹികൾ, പിസിസി അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, കോണ്‍ഗ്രസ് പോഷക സംഘടനകളുടെയും വകുപ്പുകളുടെയും മേധാവികൾ എന്നിവർ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കും.
ചിന്തൻ ശിബിരത്തിൽ ഏറെയും യുവതുർക്കികൾ
01:23 AM May 13, 2022 | Deepika.com