ചാരവൃത്തി കേസ്: വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

01:22 AM May 13, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക്കി​​​സ്ഥാ​​​നുവേ​​​ണ്ടി വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി​​​യ വ്യോ​​​മ​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പി​​​ടി​​​യി​​​ൽ. ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ വ്യോ​​​മ​​​സേ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി​​​യ എ​​​യ​​​ർ ഫോ​​​ഴ്സ് റി​​ക്കാ​​​ർ​​​ഡ് ഓ​​​ഫീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ദേ​​​വേ​​​ന്ദ്ര ശ​​​ർ​​​മ​​​യാ​​​ണ് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക്രൈം​​ബ്രാ​​​ഞ്ചി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

പാ​​​ക്കിസ്ഥാ​​​ൻ ഏ​​​ജ​​​ന്‍റി​​​ന് പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും​​കു​​​റി​​​ച്ചു​​​ള്ള ര​​​ഹ​​​സ്യ​​​പ​​​ര​​​വും ത​​​ന്ത്ര​​​പ​​​ര​​​വു​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് അ​​​റ​​​സ്റ്റ്.

സൈ​​​നി​​​ക​​​ർ, ദേ​​​ശീ​​​യ സു​​​ര​​​ക്ഷ, പ്ര​​​തി​​​രോ​​​ധം എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​ രേ​​​ഖ​​​ക​​​ൾ ചാ​​​ര​​​വൃ​​​ത്തി​​​ക്കാ​​​യി പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ സ്ത്രീ​​​യു​​​ടെ ഹ​​​ണി ട്രാ​​​പ്പി​​​ൽ പെ​​​ട്ടാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക​​​ണ്ടെ​​​ത്തി.