മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയിൽ പോലീസിന്റെ അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസിൽ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്കും മറ്റ് ഒന്പതു പേർക്കും മൂന്നുമാസത്തെ ജയിൽശിക്ഷ.
മേവാനിയുടെ രാഷ്ട്രീയ ദളിത് അധികാർ മഞ്ച് പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അഞ്ചുവർഷം മുന്പുള്ള കേസിലാണു മെഹ്സാന അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ജെ.എ. പാർമർ ശിക്ഷിച്ചത്. പത്തുപ്രതികൾക്കും ആയിരംരൂപ പിഴയും കോടതി വിധിച്ചു.
പ്രധാനമന്ത്രി മോദിക്കെതിരേയുള്ള ട്വീറ്റിന്റെ പേരിൽ ആസാം പോലീസ് അറസ്റ്റ് ചെയ്തശേഷം കഴിഞ്ഞദിവസമാണു മേവാനി ഗുജറാത്തിൽ തിരിച്ചെത്തിയത്.
അനുമതിയില്ലാതെ റാലി: ജിഗ്നേഷ് മേവാനിക്കു മൂന്നു മാസം തടവ്
02:26 AM May 06, 2022 | Deepika.com