ന്യൂഡൽഹി: നീറ്റ് പിജി പ്രവേശനപരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റൂഡന്റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്.
21നാണ് നീറ്റ് പിജി പരീക്ഷ. കഴിഞ്ഞ വർഷത്തെ നീറ്റ് പിജി കൗണ്‍സിലിംഗ് ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഈ വർഷത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം.
നീറ്റ് പിജി പ്രവേശനപരീക്ഷ മാറ്റിവയ്ക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
02:24 AM May 06, 2022 | Deepika.com