സമ്മർദം നേരിടാൻ സമിതികളുമായി യുജിസി

02:13 AM May 05, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ക്കാ​​​ദ​​​മി​​​കരം​​​ഗ​​​ത്തെ സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ ആ​​​രോ​​​ഗ്യം ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ശി​​​പാ​​​ർ​​​ശ​​​യു​​​മാ​​​യി യു​​​ജി​​​സി. അ​​​ക്കാ​​​ദ​​​മി​​​ക സ​​​മ്മ​​​ർ​​​ദ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ കീ​​​ഴ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്തി സ​​​മി​​​തി പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കും.
വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ശാ​​​രീ​​​രിക ആ​​​രോ​​​ഗ്യം ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ക, കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക, മാ​​​ന​​​സി​​​ക​​​വും വൈ​​​കാ​​​രി​​​ക​​​വു​​​മാ​​​യ ആ​​​രോ​​​ഗ്യം ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​മി​​​തി പി​​​ന്തു​​​ട​​​രേ​​​ണ്ട മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ യു​​​ജി​​​സി പു​​​റ​​​ത്തി​​​റ​​​ക്കും.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ​​​ഠ​​​നം പാ​​​തി വ​​​ഴി​​​ക്ക് ഉ​​​പേ​​​ക്ഷി​​​ച്ചു​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കൊ​​​ഴി​​​ഞ്ഞു​​പോ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് യു​​​ജി​​​സി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

യു​​​ജി​​​സി​​​യു​​​ടെ ശി​​​പാ​​​ർ​​​ശയ​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന മാ​​​ന​​​സി​​​ക​​​വും വൈ​​​കാ​​​രി​​​ക​​​വു​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ്റ്റു​​​ഡ​​​ന്‍റ്സ് സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് എ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ, പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​വരും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, വ്യ​​​ത്യസ്ത​​​മാ​​​യ സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്കാ​​​രി​​​ക ചു​​​റ്റു​​​പാ​​​ടു​​​ക​​​ളി​​​ൽ​​നി​​​ന്ന് എ​​​ത്തു​​​ന്ന​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കു ത​​​ക്ക​​​താ​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​ക​​​ണം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക ആ​​​രോ​​​ഗ്യം ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ക, കാ​​​യി​​​കപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക, പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നും സ​​​ഹാ​​​യ​​​ത്തി​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സ്റ്റു​​​ഡ​​​ന്‍റ്സ് സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്നും യു​​​ജി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​ജ​​​ഗ​​​ദേ​​​ശ് കു​​​മാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.