ജോധ്പുരിൽ 141 പേർ അറസ്റ്റിൽ
02:06 AM May 05, 2022 | Deepika.com
ജയ്പുർ: രാജസ്ഥാനിലെ ജോധ്പുരിലുണ്ടായ സാമുദായികസംഘർവുമായി ബന്ധപ്പെട്ട് 141 പേരെ അറസ്റ്റ് ചെയ്തു. ഈദിനോടനുബന്ധിച്ച് പതാക സ്ഥാപിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറിൽ ഒന്പതു പോലീസുകാർക്കു പരിക്കേറ്റിരുന്നു.