പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ

12:40 AM Jan 29, 2022 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ല​​മെ​​ന്‍റ് ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ ആ​​രം​​ഭി​​ക്കും. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 11 മ​​ണി​​യോ​​ടെ രാഷ്‌ട്രപ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഇ​​രു​​സ​​ഭ​​ക​​ളെ​​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും.

ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ 11 മ​​ണി​​യോ​​ടെ കേ​​ന്ദ്ര ധ​​ന​​കാ​​ര്യമ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ കേ​​ന്ദ്ര ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ലോ​​ക്സ​​ഭാ സ്പീ​​ക്ക​​ർ ഓം ​​ബി​​ർ​​ള ഇ​​ന്ന​​ലെ പാ​​ർ​​ല​​മെ​​ന്‍റ് സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ൾ അ​​വ​​ലോ​​ക​​നം ചെ​​യ്തു.

ലോ​​ക്സ​​ഭാ സ്പീ​​ക്ക​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച സ​​ർ​​വ​​ക​​ക്ഷി യോ​​ഗം ചേ​​രും. ജ​​നു​​വ​​രി 30നു ​​വൈ​​കു​​ന്നേ​​രം മൂ​​ന്നോ​​ടെ​​യാ​​ണ് ലോ​​ക​​്സ​​ഭ​​യി​​ലെ​​യും രാ​​ജ്യ​​സ​​ഭ​​യി​​ലെ​​യും നേ​​താ​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ നേ​​താ​​ക്ക​​ൾ ഒ​​ത്തു​​ചേ​​രു​​ക.

ഇ​​തേ​​ ദി​​വ​​സം വൈ​​കു​​ന്നേ​​രം അ​​ഞ്ചുമ​​ണി​​യോ​​ടെ രാ​​ജ്യ​​സ​​ഭാ നേ​​താ​​ക്ക​​ളു​​മാ​​യി അ​​ധ്യ​​ക്ഷ​​ൻ എം. ​​വെ​​ങ്ക​​യ്യ നാ​​യി​​ഡു വെ​​ർ​​ച്വ​​ലാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ആ​​ദ്യ​​ഭാ​​ഗം ഫെ​​ബ്രു​​വ​​രി 11ന് ​​അ​​വ​​സാ​​നി​​ക്കും. ര​​ണ്ടാം​​ഭാ​​ഗം ഒ​​രു മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു ശേ​​ഷം മാ​​ർ​​ച്ച് 14 മു​​ത​​ൽ ഏ​​പ്രി​​ൽ എ​​ട്ടു വ​​രെ ന​​ട​​ക്കും.