ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രമുഖ പാർട്ടികളെല്ലാം സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ മത്സരരംഗത്തില്ലാത്ത ഏക പ്രമുഖൻ ഹരക് സിംഗ് റാവത്ത് മാത്രം.
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇദ്ദേഹം മത്സരിക്കാതിരിക്കുന്നത്. ഈയിടെയാണ് റാവത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. എന്നാൽ, സീറ്റ് തരപ്പെടുത്തുന്നതിൽ ഹരക്സിംഗ് പരാജയപ്പെട്ടു.
അതേസമയം, ഹരകിന്റെ മരുമകളും മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർഥിയുമായ അനുകൃതി ഗുസെയ്ന് ലാൻസ്ഡൗണി സീറ്റ് ലഭിച്ചു. മുന്പ് ഹരക് സിംഗ് റാവത്ത് പ്രതിനിധീകരിച്ച സീറ്റാണ് ലാൻസ്ഡൗണി.
മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഇത്തവണ മത്സരിക്കുന്നില്ലെന്നു നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ഹരക് സിംഗ് റാവത്ത് മത്സരിക്കുന്നില്ല
12:40 AM Jan 29, 2022 | Deepika.com