പാകൂർ: ജാർഖണ്ഡിലെ പാകുർ ജില്ലയിൽ രണ്ടു കുട്ടികളെ കണ്ണുകൾ ചൂഴ്ന്നെടുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
10 വയസുള്ള ആൺകുട്ടിയുടെയും 12 വയസുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങളാണു അംബാദിഹ് ഗ്രാമത്തിൽ ഇവരുടെ വീടിനു സമീപത്തെ പാടത്ത് കണ്ടെത്തിയത്.
കുട്ടികളുടെ പിതാവിന്റെ പരാതിയിൽ അമ്രപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുവായ ഒരാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ
12:31 AM Jan 29, 2022 | Deepika.com