ഇംഫാൽ: മണിപ്പുരിൽ സിപിഎം, സിപിഐ പാർട്ടികൾ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കും. പിസിസി അധ്യക്ഷൻ നാമേരക്പാം ലോകെൻ ആണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് നേതൃത്വം നല്കുന്ന സഖ്യത്തിൽ ആർഎസ്പി, ജെഡി-എസ്, ഫോർവേഡ് ബ്ലോക്ക് എന്നിവയും അംഗങ്ങളാണ്. സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കോൺഗ്രസ് 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഖുരായി, കാക്ചിംഗ് മണ്ഡലങ്ങളിൽ സിപിഐ മത്സരിക്കും. ഖുരായിയിൽ കോൺഗ്രസ് മത്സരിക്കില്ല. സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിച്ചതിനാൽ കാക്ചിംഗ് മണ്ഡലത്തിൽ കോൺഗ്രസും സിപിഐയും സൗഹൃദ മത്സരം നടത്തും.
മണിപ്പുരിലെ . ജനാധിപത്യവിരുദ്ധ ബിജെപി സർക്കാരിനെ പുറത്താക്കാൻ ആറു പാർട്ടികൾ സഖ്യത്തിൽ മത്സരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി എൽ. സോതിൻകുമാർ പറഞ്ഞു.
ഒരുമിച്ചു മത്സരിക്കുന്നതു സംബന്ധിച്ച് ആറു രാഷ്ട്രീയ പാർട്ടികൾ ഒരു മാസം മുന്പ് ചർച്ച നടത്തിയിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കെ. സാന്ത പറഞ്ഞു.
മണിപ്പുരിൽ സിപിഎമ്മും സിപിഐയും കോൺഗ്രസ് സഖ്യത്തിൽ
01:26 AM Jan 28, 2022 | Deepika.com