അഖിലേഷിനെതിരേ ദളിത് സ്ഥാനാർഥിയുമായി ബിഎസ്പി
01:26 AM Jan 28, 2022 | Deepika.com
ലക്നോ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരേ ദളിത് സ്ഥാനാർഥിയെ മത്സരിപ്പിച്ച് ബിഎസ്പി. കർഹാൽ മണ്ഡലത്തിലാണ് അഖിലേഷ് മത്സരിക്കുന്നത്. കുൽദീപ് നരെയ്ൻ ആണ് ഇവിടെ ബിഎസ്പി സ്ഥാനാർഥി. മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് മത്സരിക്കുന്ന ജസ്വന്ത്നഗറിലും ബിഎസ്പി ദളിത് സ്ഥാനാർഥിയെയാണ് മത്സരിപ്പിക്കുന്നത്.