സി.എം. ഇബ്രാഹിം കോൺഗ്രസ് വിട്ടു
01:26 AM Jan 28, 2022 | Deepika.com
ബംഗളൂരു: കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവ് സി.എം. ഇബ്രാഹിം പാർട്ടി വിട്ടു. ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷനേതാവായി ബി.കെ. ഹരിപ്രസാദിനെ നിയമിച്ചതാണ് ഇബ്രാഹിമിനെ പ്രകോപിപ്പിച്ചത്. കോൺഗ്രസിൽ തനിക്ക് അർഹിക്കുന്ന പരിഗണന നല്‍കാത്തതിന് മുതിർന്ന നേതാവ് സിദ്ധരാമയ്യയെ ഇബ്രാഹിം കുറ്റപ്പെടുത്തി. ജെഡി-എസ് വിട്ടാണ് ഇബ്രാഹിം കോൺഗ്രസിൽ ചേർന്നത്. ഇദ്ദേഹം ജെഡി-എസിലേക്കു മടങ്ങുമെന്നാണു സൂചന.