കോയന്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രൽ കപ്പേള തകർത്ത് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തകർക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടി.ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ ആരാണ്, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.
സഹ വികാരി ഫാ.ബാസ്റ്റിൻ ജോസഫ് പുല്ലന്താനത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സ്പെഷൽ ടീം പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്.
തിരുസ്വരൂപം തകർത്ത സംഭവം : രണ്ടുപേർ പിടിയിൽ
01:49 AM Jan 26, 2022 | Deepika.com