പരേഡിന് 80% ഫ്രീ പാസ്; പൊതുജനത്തിനു ഫീസ്

01:49 AM Jan 26, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്കു വി​വേ​ച​നം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഭ​ര​ണ​ക്കാ​രു​ടെ ഇ​ഷ്ട​ക്കാ​ർ​ക്കും വാ​രി​ക്കോ​രി സൗ​ജ​ന്യ പാ​സു​ക​ൾ ന​ൽ​കു​ന്പോ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു മാ​ത്രം പാ​സി​നു പ​ണം സ​ർ​ക്കാ​ർ ഈ​ടാ​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യാ​ഘോ​ഷ​ത്തി​ൽ സാ​ധാ​ര​ണ പൗ​ര​നോ​ടു വി​വേ​ച​നം കാ​ട്ടു​ന്ന​തി​നു സ​ർ​ക്കാ​രി​നു പ്ര​ത്യേ​കി​ച്ചു ന്യാ​യീ​ക​ര​ണ​വു​മി​ല്ല.

2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് വീ​ക്ഷി​ച്ച ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​രി​ൽ 80 ശ​ത​മാ​നം പേ​ർ​ക്കും സൗ​ജ​ന്യ പാ​സ് ന​ൽ​കി​യി​രു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ 500, 100 രൂ​പ മു​ട​ക്കി പാ​സ് എ​ടു​ത്താ​ണു പ​രേ​ഡ് ക​ണ്ട​തെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ 1.2 ല​ക്ഷം സൗ​ജ​ന്യ പ്ര​വേ​ശ​ന കാ​ർ​ഡു​ക​ളാ​ണു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും അ​തി​ഥി​ക​ൾ​ക്കു​മാ​യി ന​ൽ​കി​യ​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ 32,000 പേ​ർ പ​ക്ഷേ പ​ണം മു​ട​ക്കി​യാ​ണു പാ​സ് വാ​ങ്ങി​യ​ത്.

ഇ​ത്ര​യ​ധി​കം പേ​ർ​ക്കു സൗ​ജ​ന്യ പാ​സ് ന​ൽ​കു​ന്പോ​ഴും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു പ്ര​വേ​ശ​ന​ത്തി​നു പ​ണം ഈ​ടാ​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്നു വി​വ​രാ​വ​കാ​ശ ചോ​ദ്യം ഉ​ന്ന​യി​ച്ച ധീ​ര​ജ് കു​മാ​ർ ഗു​പ്ത ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ജ​ന്യ പാ​സ് ന​ൽ​കു​ന്ന​വ​ർ​ക്കു ന​ല്ല ഇ​രി​പ്പി​ടം റി​സ​ർ​വ് ചെ​യ്തു ന​ൽ​കു​ന്പോ​ൾ കാ​ശു മു​ട​ക്കി​യ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​സേ​ര പോ​ലും റി​സ​ർ​വ് ചെ​യ്യു​ന്നി​ല്ല.