ലക്നോ: പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മുതിർന്ന നേതാവ് അസം ഖാൻ എന്നിവരുൾപ്പെടെ 159 സ്ഥാനാർഥികളെ സമാജ്വാദി പാർട്ടി പ്രഖ്യാപിച്ചു. കർഹൽ മണ്ഡലത്തിലാണ് അഖിലേഷ് മത്സരിക്കുന്നത്. രാംപുരിലാണ് അസം ഖാൻ ജനവിധി തേടുക.
ബിജെപിയിൽനിന്നു രാജിവച്ച് എസ്പിയിൽ ചേർന്ന മുൻ മന്ത്രി ധരം സിംഗ് സൈനി നകുർ സീറ്റിൽ മത്സരിക്കും. ഈ സീറ്റ് ലക്ഷ്യമിട്ട് കോൺഗ്രസ് വിട്ട് എസ്പിയിൽ ചേർന്ന ഇമ്രാൻ മസൂദിനു സീറ്റില്ല. സൈനിക്കു പിന്തുണ നല്കുമെന്ന് മസൂദ് അറിയിച്ചു. അസം ഖാന്റെ മകൻ അബ്ദുള്ള അസം സുവാർ താൻഡ മണ്ഡലത്തിൽ ജനവിധി തേടും. മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് ജസ്വന്ത്നഗർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ്. മുന്പ് മുലായം പ്രതിനിധീകരിച്ച മണ്ഡലമാണിത്.
അഖിലേഷും അസം ഖാനും ഉൾപ്പെടെ 159 സ്ഥാനാർഥികളെ എസ്പി പ്രഖ്യാപിച്ചു
02:07 AM Jan 25, 2022 | Deepika.com