പാർട്ടി സ്ഥാനാർഥിക്കെതിരേ പ്രചാരണവുമായി കോണ്ഗ്രസ് മന്ത്രി
01:32 AM Jan 24, 2022 | Deepika.com
കപൂർത്തല: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥിക്കെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മകനുവേണ്ടി മന്ത്രി പ്രചാരണത്തിനിറങ്ങി. സുൽത്താൻപുർ ലോധി സീറ്റിൽ സ്വതന്ത്രനായി ജനവിധി തേടുന്ന റാണ ഇന്ദർ പ്രതാപ് സിംഗിനുവേണ്ടിയാണ് കോണ്ഗ്രസ് മന്ത്രി റാണ ഗുർജീത് സിംഗ് ബസോവലിൽ പ്രചാരണം ആരംഭിച്ചത്. നവജീത് സിംഗ് ചീമയാണു മണ്ഡലത്തിൽ കോണ്ഗ്രസ് സ്ഥാനാർഥി. മണ്ഡലത്തിലെ വോട്ടർമാർ മകനെ ജയിപ്പിക്കുമെന്നു മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.