ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കാൻ ഇരിക്കെയാണ് ദിലീപ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദിലീപിനു വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ ഹാജരാകും.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടരുതെന്ന് ദിലീപ്
01:14 AM Jan 24, 2022 | Deepika.com