ലക്നോ: യുപിയിലെ രാംപൂരിൽ കോൺഗ്രസ് പരിഗണിച്ചിരുന്ന സ്ഥാനാർഥി അപ്ന ദൾ വഴി ബിജെപി സഖ്യകക്ഷിയുടെ ഭാഗമായി. രാംപൂരിലെ സോർ മണ്ഡലത്തിൽ കോൺഗ്രസ് സീറ്റിൽ മത്സരിക്കാനിരുന്ന ഹൈദർ അലി ഖാനാണ് നാടകീയമായി അപ്നദൾ (സോണിലാൽ) സ്ഥാനാർഥിയായി പുനരവതരിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടുമെന്ന് പത്തുദിവസം മുന്പ് ഹൈദർ അലി ഖാൻ പരസ്യപ്രസ്താവന നടത്തിയിരുന്നു.
പരന്പരാഗത കോൺഗ്രസ് കുടുംബത്തിൽനിന്നുള്ള ഹൈദർ അലിയുടെ പിതാവ് നവാബ് കാസിം അലി ഖാൻ തൊട്ടടുത്ത രാംപൂർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഇത്തവണയും മത്സരിക്കുന്നുണ്ട്.
സ്ഥാനാർഥിപ്രഖ്യാപനത്തിനുശേഷം കോൺഗ്രസ് വിടുന്ന രണ്ടാമത്തെ നേതാവാണ് ഹൈദർ അലി. ബെറേലിയിലെ കന്റോൺമെന്റ് സീറ്റിലെ സ്ഥാനാർഥി സുപ്രിയ അരോൺ ശനിയാഴ്ച സമാജ്വാദി പാർട്ടിക്കൊപ്പം ചേർന്നിരുന്നു.
യുപിയിൽ വീണ്ടും കോൺഗ്രസിനു നഷ്ടക്കച്ചവടം
01:14 AM Jan 24, 2022 | Deepika.com