നാലുകോടി ജനങ്ങളെ കേന്ദ്രം ദാരിദ്ര്യത്തിലാക്കി: രാഹുൽഗാന്ധി

01:14 AM Jan 24, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ലു​​​കോ​​​ടി ജ​​​ന​​​ങ്ങ​​​ളെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ദാ​​​രി​​​ദ്യ്ര​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ക​​​യാ​​​ണെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ബി​​​ജെ​​​പി​​​യു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണു വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ അ​​​തി​​​പ്ര​​​സ​​​ര​​​മു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. ട്വി​​​റ്റ​​​റി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം.

2020 മാ​​​ർ​​​ച്ചി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ കോ​​​വി​​​ഡ് ലോ​​​ക്ഡൗ​​​ണ്‍ ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം നാ​​​ലു​​​കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ ദാ​​​രി​​​ദ്യ്ര​​​ത്തി​​​ലാ​​​യെ​​​ന്ന ഫോ​​​ബ്സി​​​ന്‍റെ​​​യും ഓ​​​ക്സ്ഫാ​​​മി​​​ന്‍റെ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും രാ​​​ഹു​​​ൽ ഗാ​​​ന്ധി ട്വി​​​റ്റ​​​റി​​​ൽ പ​​​ങ്കു​​​വ​​​ച്ചു. മ​​​ഹാ​​​മാ​​​രി ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​ന്ത്യ​​​യി​​​ലെ ശ​​​ത​​​കോ​​​ടി​​​പ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം 102ൽ​​​നി​​​ന്ന് 143 ആ​​​യി വ​​​ർ​​​ധി​​​ച്ചെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ 100 ധ​​​നി​​​ക​​​രു​​​ടെ ആ​​​സ്തി 57.3 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. 23.1 കോ​​​ടി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​നി​​​ല​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ധ​​​നി​​​ക​​​രു​​​ടെ വ​​​ള​​​ർ​​​ച്ച.