സമാജ്വാദി പാർട്ടിയിൽ ചേർന്ന് മുൻ കോണ്‍ഗ്രസ് നേതാക്കൾ
01:14 AM Jan 24, 2022 | Deepika.com
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കളായ മുൻ ബറേയ്ലി കോണ്‍ഗ്രസ് എംപി പ്രവീണ്‍ സിംഗ്, മുൻ ബറേയ്ലി മേയർ സുപ്രിയ ആരണ് എന്നിവർ സമാജ്വാദി പാർട്ടിയിൽ ചേർന്നു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ ലക്നോവിലാണ് ഇരുവരും ഇന്നലെ സമാജ്വാദി പാർട്ടിയിൽ ചേർന്നത്.