ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 29ന് ഡൽഹിയിലെ വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തീയ കീർത്തനങ്ങളിലൊന്നായ ‘എബൈഡ് വിത്ത് മീ’ ഒഴിവാക്കി. എല്ലാ വർഷവും ജനുവരി 29ന് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ ക്രിസ്തീയ കീർത്തനമായ ‘എബൈഡ് വിത്ത് മീ’ കേൾപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ ചടങ്ങിൽ ഈ ഗാനം ഒഴിവാക്കാൻ ചില നീക്കങ്ങൾ നടന്നെങ്കിലും പിന്നീട് ഗാനം അവതരിപ്പിക്കുകയുണ്ടായി.
1847ൽ ആംഗ്ലിക്കൻ പുരോഹിതനായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച ഈ ഗാനം ചിട്ടപ്പെടുത്തിയത് വില്യം ഹെൻറി മോങ്ക് ആണ്. വി. ലൂക്കായുടെ സുവിശേഷം 24:29-ാം വാക്യം അധികരിച്ചാണ് ഗാനത്തിന്റെ ആദ്യ വരികൾ.
19-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷിൽ എഴുതപ്പെട്ട ഈ ഗാനം മലയാളി ക്രൈസ്തവർക്കിടയിൽ ‘കൂടെ പാർക്ക നേരം വൈകുന്നിതാ’ എന്ന പേരിൽ പ്രശസ്തമാണ്. “ആത്മോപകാരി അച്ചൻ’’ എന്നറിയപ്പെട്ടിരുന്ന തിരു-കൊച്ചി ആംഗ്ലിക്കൻ സഭയിലെ വൈദികനായ റവ. തോമസ് കോശിയാണ് ഗാനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
റിപ്പബ്ലിക് ദിനാഘോഷം: ഗാന്ധിജിക്ക് പ്രിയപ്പെട്ട കീർത്തനം ഒഴിവാക്കി
01:28 AM Jan 23, 2022 | Deepika.com