ന്യൂഡൽഹി: മണിപ്പുരിൽ കോൺഗ്രസ് 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് തൗബൽ മണ്ഡലത്തിൽ മത്സരിക്കും. 2002 മുതൽ 2017 വരെ മണിപ്പുർ മുഖ്യമന്ത്രിയായിരുന്നു ഇബോബി സിംഗ്.
മുൻ ഉപമുഖ്യമന്ത്രി ഗായിഖാൻഗാം നുംഗ്ബ (എസ്ടി സംവരണം) സീറ്റിൽ ജനവിധി തേടും. ഖുൻദ്രക്പാം മണ്ഡലത്തിലാണ് മുൻ സ്പീക്കർ തോക്ചോം ലോകേശ്വർ മത്സരിക്കുക. മണിപ്പുർ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി നിയമിതനായ രത്തൻകുമാർ സിംഗ് മായംഗ് മണ്ഡലത്തിൽ മത്സരിക്കും.
60 അംഗ മണിപ്പുർ നിയമസഭയിലേക്കു ഫെബ്രുവരി 27നും മാർച്ച് മൂന്നിനും രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു മണിപ്പുരിൽ അരങ്ങേറുന്നത്.
2017ൽ 28 സീറ്റോടെ കേവല ഭൂരിപക്ഷത്തിനടുത്തെത്തിയിട്ടും കോൺഗ്രസിനു ഭരണം പിടിക്കാനായില്ല. 21 സീറ്റുള്ള ബിജെപി അധികാരത്തിലെത്തി. പിന്നീട് ഏതാനും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറി.
ഇബോബി സിംഗ് തൗബലിൽ
01:28 AM Jan 23, 2022 | Deepika.com