മുംബൈ: വാടക ഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും പോപ് ഗായകനുമായ നിക് ജൊനാസും. വെള്ളിയാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രിയങ്കയും ജോനാസും ഇക്കാര്യം അറിയിച്ചത്.
ഈ സമയത്ത് കുടുംബത്തിന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തങ്ങൾക്കു സ്വകാര്യത നൽകണമെന്നും ഇരുവരും കുറിച്ചു. 2018 ഡിസംബറിൽ ജോധ്പുരിൽവച്ചാണ് ഇരുവരും വിവാഹിതരായത്.
കൺമണിയെ വരവേറ്റ് പ്രിയങ്കയും നിക്കും
01:28 AM Jan 23, 2022 | Deepika.com