മു​ൻ ഗോ​വ മു​ഖ്യ​മ​ന്ത്രി ബി​ജെ​പി വി​ട്ടു

01:28 AM Jan 23, 2022 | Deepika.com
പ​​​​നാ​​​​ജി: മു​​​​ൻ ഗോ​​​​വ മു​​​​ഖ്യ​​​​മ​​​​ന്ത്രി ല​​​​ക്ഷ്മി​​​​കാ​​​​ന്ത് പ​​​​ർ​​​​സേ​​​​ക്ക​​​​ർ ബി​​​​ജെ​​​​പി വി​​​​ട്ടു.​​​​ സീ​​​​റ്റ് നി​​​​ഷേ​​​​ധി​​​​ച്ച​​​​താ​​​​ണു കാ​​​​ര​​​​ണം. ത​​​​ന്‍റെ ത​​​​ട്ട​​​​ക​​​​മാ​​​​യ മാ​​​​ൻ​​​​ഡ്രേം സീ​​​​റ്റ് ദ​​​​യാ​​​​ന​​​​ന്ദ് സോ​​​​പ്തേ​​​​ക്കു ന​​​​ല്കി​​​​യ​​​​താ​​​​ണു പ​​​​ർ​​​​സേ​​​​ക്ക​​​​റെ പ്ര​​​​കോ​​​​പി​​​​പ്പ​​​​ത്. സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​ർ​​​​സേ​​​​ക്ക​​​​ർ പ്ര​​​​ഖ്യാ​​​​ച്ചി​​​​രു​​​​ന്നു. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ർ പ​​രീ​​​​ക്ക​​​​റു​​​​ടെ മ​​​​ക​​​​ൻ ഉ​​​​ത്പ​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ബി​​​​ജെ​​​​പി​​​​യി​​​​ൽ​​​​നി​​​​ന്നു രാ​​​​ജി​​​​വ​​​​ച്ചി​​​​രു​​​​ന്നു.

മ​​​​നോ​​​​ഹ​​​​ർ പ​​​​രീ​​​​ക്ക​​​​ർ​​​​കേ​​​​ന്ദ്ര മ​​​​ന്ത്രി​​​​യാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു 2014ൽ ​​​​പ​​​​ർ​​​​സേ​​​​ക്ക​​​​ർ ഗോ​​​​വ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ൽ, 2017ലെ ​​​​തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പി​​​​ൽ മാ​​​​ൻ​​​​ഡ്രേം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ പ​​​​ർ​​​​സേ​​​​ക്ക​​​​ർ കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ ദ​​​​യാ​​​​ന​​​​ന്ദ് സോ​​​​പ്തേ​​​​യോ​​​​ടു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. പി​​​​ന്നീ​​​​ട് സോ​​​​പ്തേ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.