ന്യൂഡൽഹി: സുപ്രീംകോടതിക്കു മുൻപിൽ 50 വയസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോയിഡയിലെ ഫാക്ടറി ജീവനക്കാരനായ രാജ് ബാബു ഗുപ്തയാണ് ഇന്നലെ ഉച്ചയ്ക്ക് സുപ്രീംകോടതിയുടെ പുതിയ കെട്ടിടത്തിന് സമീപം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരമായ പൊള്ളലേറ്റ ഇദ്ദേഹത്തെ ഡൽഹിയിലെ ലോക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടിയ ദാരിദ്യ്രം കാരണം കുടുംബം പട്ടിണിയിലാണെന്നും ഫാക്ടറിയിൽ നിന്നു മൂന്നു മാസത്തിലേറെയായി ശന്പളം ലഭിച്ചിട്ടില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
എന്നാൽ ഇത് തന്നെയാണോ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ എന്നത് വ്യകതമല്ലെന്നും പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുപ്രീംകോടതിക്കു മുന്പിൽ ആത്മഹത്യാശ്രമം
01:33 AM Jan 22, 2022 | Deepika.com