ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് മുന്നിൽ നിന്നു നയിക്കുന്നത്.
മോദിക്കു പുറമേ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റു കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, നിതിൻ ഗഡ്കരി, മുക്താർ അബ്ബാസ് നഖ്വി, സഞ്ജീവ് ബല്യാൻ, ഹേമ മാലിനി എംപി എന്നിവരും പട്ടികയിലുണ്ട്.
താരപ്രചാരകരായി 30 പേരുടെ പട്ടികയാണ് ബിജെപി ഇന്നലെ പുറത്തു വിട്ടത്. യുപിയിൽനിന്നുള്ള എംപിമാർ ആയിരുന്നിട്ടും മുൻമന്ത്രി മേനക ഗാന്ധിയുടെയും മകൻ വരുണ്‍ ഗാന്ധിയുടെയും പേരുകൾ പട്ടികയിലില്ല.
കർഷകസമരവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽനിന്നുതന്നെ വിമതസ്വരം ഉയർത്തിയ വരുണ്‍ ഗാന്ധിയെ ബിജെപി മാറ്റി നിർത്തിയതാണെന്നു വ്യക്തമാണ്.
യുപി: ബിജെപി പ്രചാരണം മോദി നയിക്കും
01:43 AM Jan 20, 2022 | Deepika.com