പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയും ശിവസേനയും സഖ്യത്തിൽ മത്സരിക്കും. സഖ്യത്തിനായി സമീപിച്ചെങ്കിലും കോൺഗ്രസ് താത്പര്യം കാണിച്ചില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത് പറഞ്ഞു.
ശിവസേനയുടെയും എൻസിപിയുടെയും പിന്തുണയില്ലാതെ ഗോവയിൽ അടുത്ത സർക്കാർ രൂപവത്കരിക്കാനാകില്ലെന്ന് റൗത് പറഞ്ഞു. 10-12 സീറ്റുകളിൽ വീതം ഇരു പാർട്ടികളും മത്സരിക്കുമെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു.
ഗോവയുടെ തൊട്ടടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യമാണു ഭരണം നടത്തുന്നത്.
ഗോവയിൽ എൻസിപി-ശിവസേന സഖ്യം
01:43 AM Jan 20, 2022 | Deepika.com