ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്.
എന്നാൽ, യുപി തെരഞ്ഞെടുപ്പിൽ ആർഎൽഡി-സമാജ് വാദി പാർട്ടി സഖ്യത്തെ പിന്തുണയ്ക്കുമെന്ന് രാകേഷ് ടികായത്തിന്റെ സഹോദരനും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റുമായ നരേഷ് ടികായത് നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രയാഗ് രാജിൽ കർഷകരുടെ ചിന്തൻ ശിവിറിൽ പങ്കെടുക്കാനെത്തിയ രാകേഷ് ടികായത് ഇക്കാര്യം നിഷേധിച്ചിരിക്കുന്നത്. അഖിലേഷിനെ പിന്തുണയ്ക്കുമെന്നു പറഞ്ഞതിനു പിന്നാലെ നരേഷ് ടികായത് ബിജെപി നേതാവ് സഞ്ജീവ് ബല്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയ്ക്കു ശേഷം സമാജ് വാദി പാർട്ടി സഖ്യത്തെ പിൻതുണയ്ക്കുമെന്ന തന്റെ ആദ്യപ്രസ്താവനയിൽനിന്ന് നരേഷ് ടികായതും പിൻവാങ്ങി. കർഷകരുടെ കാര്യത്തിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട പലതും ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്ന് ചിന്തൻ ശിവിറിൽ രാകേഷ് ടികായത് ചൂണ്ടിക്കാട്ടി.
ആർക്കും പിന്തുണയില്ലെന്നു രാകേഷ് ടികായത്
01:43 AM Jan 20, 2022 | Deepika.com