ഔറംഗാബാദ്: മഹാരാഷ്ട്രയിലെ നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാന്ദെഡ്, ലാത്തൂർ ജില്ലകളിൽ കോൺഗ്രസിനു മുന്നേറ്റം. നാന്ദെഡിലെ മൂന്നും ലാത്തൂരിലും നാലും നഗർ പഞ്ചായത്തുകളിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി.
നാന്ദെഡിലെ നയ്ഗാവ് നഗർപഞ്ചായത്തിലെ 17 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. മഹുർ, അർധപുർ, നയ്ഗാവ് എന്നീ നഗർ പഞ്ചായത്തുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. മൂന്നിടത്തും ആകെയുള്ള 51 സീറ്റുകളിൽ കോൺഗ്രസ് 33 എണ്ണം വിജയിച്ചു. ബിജെപിക്ക് മൂന്നു സീറ്റാണു കിട്ടിയത്. ലാത്തൂരിലെ നാലു നഗർ പഞ്ചായത്തുകളിലുമായി 68 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. ഇതിൽ കോൺഗ്രസ് 23 സീറ്റ് നേടി.
എൻസിപിയും ബിജെപിയും 14 സീറ്റു വീതവും ശിവസേന, പ്രഹർ പാർട്ടികൾ ആറു സീറ്റു വീതവും നേടി. മെഡിക്കൽ വിദ്യാഭ്യാസമന്ത്രി അമിത് ദേശ്മുഖ്, മുൻ മുഖ്യമന്ത്രി അശോക് ചവാൻ എന്നിവരാണു ലാത്തൂർ, നാന്ദെഡ് മേഖലയിൽ കോൺഗ്രസിനെ നയിക്കുന്നത്.
നാന്ദെഡിലും ലാത്തൂരിലും കോൺഗ്രസിനു മുന്നേറ്റം
01:43 AM Jan 20, 2022 | Deepika.com