സമാജ്വാദി പാർട്ടിക്കുവേണ്ടി മമത പ്രചാരണത്തിന്
01:20 AM Jan 19, 2022 | Deepika.com
കോൽക്കത്ത: യുപിയിൽ സമാജ്വാദി പാർട്ടിക്കുവേണ്ടി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രചാരണം നടത്തും. യുപിയിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നില്ല. ഇന്നലെ മമത ബാനർജിയുമായി ബംഗാൾ ഘടകം എസ്പി അധ്യക്ഷൻ കിരൺമയ് നന്ദ ചർച്ച നടത്തിയിരുന്നു.