ലക്നോ: ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് നേതൃത്വം നല്കുന്ന ആസാദ് സമാജ് പാർട്ടി യുപിയിൽ ഒറ്റയ്ക്കു മത്സരിക്കും. ഇന്നലെ 33 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു.
സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കാൻ ചന്ദ്രശേഖർ ആസാദിനു താത്പര്യമുണ്ടായിരുന്നു. 25 സീറ്റാണ് ആസാദ് ആവശ്യപ്പെട്ടത്. എന്നാൽ ഇതു നല്കാൻ അഖിലേഷ് യാദവ് തയാറായില്ല. പടിഞ്ഞാറൻ യുപിയിലാണ് ചന്ദ്രശേഖർ ആസാദിന്റെ പാർട്ടിക്കു സ്വാധീനമുള്ളത്. എസ്പി-ആർഎൽഡി സഖ്യം ഏറെ പ്രതീക്ഷ പുലർത്തുന്ന മേഖലയാണ് പടിഞ്ഞാറൻ യുപി.
ഭീം ആർമി ഒറ്റയ്ക്കു മത്സരിക്കും
01:20 AM Jan 19, 2022 | Deepika.com