വിക്രം ദേവ്ദത്ത് എയർ ഇന്ത്യ തലവൻ
01:20 AM Jan 19, 2022 | Deepika.com
ന്യൂഡൽഹി: വിക്രം ദേവ് ദത്തിനെ എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു. 1993 ബാച്ച് ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം. നിലവിൽ ഡൽഹി സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി (ടൂറിസം) ആയിരുന്നു. അഡീഷണൽ സെക്രട്ടറിയുടെ റാങ്കിലും ശന്പളത്തിലുമാണ് ദത്തിനെ എയർ ഇന്ത്യാ തലവനായി നിയമിച്ചത്.