ന്യൂഡൽഹി: സിവിൽ പോലീസ് ഓഫീസർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ ഇരട്ട ജീവപര്യന്തം കഠിന തടവിനെതിരേ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്.
ജസ്റ്റീസ് വിനീത് ശരണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ശിക്ഷകൾ വെവ്വേറെ അനുഭവിക്കണമെന്ന വിചാരണക്കോടതി ഉത്തരവിനെ ഹർജിയിൽ ചോദ്യം ചെയ്തു. ഇരട്ട ജീവപര്യന്തം അടക്കം വിചാരണക്കോടതി നൽകിയ ശിക്ഷകൾ ഹൈക്കോടതി ശരിവച്ചതിനെ തുടർന്നാണ് ആട് ആന്റണി സുപ്രീംകോടതിയെ സമീപിച്ചത്.
2012 ജൂണിലായിരുന്നു പോലീസ് പട്രോളിംഗ് സംഘത്തിനു നേരേയുള്ള ആക്രമണം. ഒളിവിൽ പോയ ആട് ആന്റണിയെ 2015 ഒക്ടോബറിലാണ് പിടികൂടിയത്.
ആട് ആന്റണിയുടെ ഹർജിയിൽ നോട്ടീസ്
01:19 AM Jan 18, 2022 | Deepika.com