ന്യൂഡൽഹി: കോവിഡിനെതിരേയുള്ള ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതി ഇന്നലെ ഒരു വർഷം പൂർത്തിയാക്കി. 2021 ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. ആരോഗ്യപ്രവർത്തകർക്കാണ് തുടക്കത്തിൽ നല്കിയത്. ഫെബ്രുവരി രണ്ടിന് കോവിഡ് മുന്നണിപ്രവർത്തകർക്കു വാക്സിനേഷൻ ആരംഭിച്ചു.
45 വയസിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്നിന് വാക്സിനേഷൻ ആരംഭിച്ചു. 18 വയസിനു മുകളിലുള്ളവർക്ക് മേയ് ഒന്നിനാണ് ആരംഭിച്ചത്. 15-18 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷൻ ഈ വർഷം ജനുവരി മൂന്നിന് ആരംഭിച്ചു. 156.76 കോടി ഡോസ് വാക്സിനാണ് ഇതുവരെ രാജ്യത്തു നല്കിയത്. 18 വയസിനു മുകളിലുള്ള 93 ശതമാനം പേർ ഒരു ഡോസും 69.8 ശതമാനം പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു.
ഒറ്റവർഷം 156.76 കോടി ഡോസ് വാക്സിൻ
01:20 AM Jan 17, 2022 | Deepika.com