വ്യാജമദ്യം: ബിഹാറിൽ നാലു പേർ മരിച്ചു
01:33 AM Jan 16, 2022 | Deepika.com
രാജ്ഗിർ: ബിഹാറിലെ നളന്ദ ജില്ലയിൽ വ്യാജമദ്യം കഴിച്ച നാലു പേർ മരിച്ചു. ഒരുമിച്ചിരുന്നു മദ്യം കഴിച്ചശേഷം കുഴഞ്ഞുവീഴുകയായിരുന്നുവെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. ഭഗാവ് മിസ്ത്രി, മുന്ന മിസ്ത്രി, ധർമേന്ദ്ര, കാളീചരൺ മിസ്ത്രി എന്നിവരാണു മരിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.