ന്യൂഡൽഹി: എട്ടു യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള കാറുകൾക്കു നിർബന്ധമായും ആറ് എയർബാഗ് ഉണ്ടായിരിക്കണമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
എട്ടു യാത്രക്കാരെ വരെ വഹിക്കാൻശേഷിയുള്ള വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് എയർ ബാഗുകൾ നിർബന്ധമാക്കുന്ന കരട് ജിഎസ്ആർ (പൊതുനിയമപ്രകാരമുള്ള ചട്ടം) വിജ്ഞാപനത്തിന് അംഗീകാരം നൽകിയതായി ഗഡ്കരി ട്വീറ്റ് ചെയ്തു.
2019 ജൂലൈ ഒന്നുമുതൽ ഡ്രൈവർക്കും 2022 ജനുവരി ഒന്നുമുതൽ മുൻസീറ്റിലെ സഹയാത്രികനും എയർബാഗ് നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് എം 1 വാഹനങ്ങളിൽ ആറ് എയർബാഗുകൾ വേണമെന്ന് വാഹനനിർമാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗഡ്കരി ട്വീറ്റ് ചെയ്തു.
വാഹനത്തിന്റെ മുൻ സീറ്റുകളിലും പുറകുവശങ്ങളിലുമായിരിക്കും എയർബാഗ് ഉണ്ടാകുക.
എട്ടു സീറ്റ് വരെയുള്ള കാറുകൾക്ക് ആറ് എയർബാഗുകൾ വേണം: ഗഡ്കരി
01:53 AM Jan 15, 2022 | Deepika.com