ബംഗളൂരുവിൽ കുതിച്ചുയർന്ന് കോവിഡ്
01:47 AM Jan 14, 2022 | Deepika.com
ബംഗളൂരു: ബംഗളൂരുവിൽ കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കർണാടകയിൽ ഇന്നലെ 25,005 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിൽ 18,374 കേസുകൾ ബംഗളൂരുവിലാണ്. സംസ്ഥാനത്ത് ടിപിആർ 12.39 ശതമാനമാണ്. തമിഴ്നാട്ടിൽ ഇന്നലെ 20,911 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം എണ്ണായിരത്തിലധികം കോവിഡ് പോസിറ്റീവ് കേസുകളുണ്ട്.