കോൽക്കത്ത/ഗോഹട്ടി: ബംഗാളിൽ ട്രെയിൻ പാളംതെറ്റി മറിഞ്ഞ് അഞ്ചു യാത്രക്കാർ മരിച്ചു. 45 പേർക്കു പരിക്കേറ്റു. ബിക്കാനീർ-ഗോഹട്ടി എക്സ്പ്രസിന്റെ 12 കോച്ചുകളാണു പാളംതെറ്റിയത്. ജൽപായ്ഗുഡി ജില്ലയിലെ ദോമോഹാനിയിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം.
റെയിൽവേ സുരക്ഷാ കമ്മീഷണർ അപകടത്തെക്കുറിച്ച് അന്വേഷിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് ചെയർമാൻ, ഡയറക്ടർ ജനറൽ(സേഫ്റ്റി) എന്നിവർ അപകടസ്ഥലത്തേക്കു തിരിച്ചു.
അപകടത്തിൽ ആറു കോച്ചുകൾക്കു കാര്യമായ നാശം സംഭവിച്ചുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടമുണ്ടായ ഉടൻ നൂറുകണക്കിനു നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. പാളംതെറ്റിയ കോച്ചുകളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത് നാട്ടുകാരാണ്.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റെയിൽവേ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാളിൽ ട്രെയിൻ പാളംതെറ്റി; അഞ്ചു യാത്രക്കാർ മരിച്ചു
01:47 AM Jan 14, 2022 | Deepika.com