ന്യൂഡൽഹി: വീടുകളിലും വിദൂര പ്രദേശങ്ങളിലും കഴിയുന്നവരുടെ ചികിത്സയ്ക്കായി ടെലി മെഡിസിൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരുമായി നടത്തിയ വെർച്വൽ യോഗത്തിൽ പറഞ്ഞു.
രാജ്യത്ത് ഇന്നലെ 2.5 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതിനൊപ്പം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനും തടസങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും മോദി പറഞ്ഞു.
ടെലി മെഡിസിൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം: പ്രധാനമന്ത്രി
01:47 AM Jan 14, 2022 | Deepika.com