ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം കെഎസ്ആർടിസി ബസുകൾ ഹരിത ഇന്ധനത്തിലേക്കു മാറ്റുന്പോൾ ആവശ്യമായ സിഎൻജിയുടെ ജിഎസ്ടിയിലെ വർധനയും എൽഎൻജിയുടെ മാർക്കറ്റ് വില എത്രയാണെന്ന് നിശ്ചയിക്കാത്തതും കാരണം തുടർനടപടികൾ വൈകുകയാണെന്നും ഈ താമസം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്ര പെട്രോളിയം-നഗരകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയോട് അഭ്യർഥിച്ചു.
കേരളത്തിലെ പൊതുഗതാഗത രംഗത്തെ വിഷയവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ ഐഎഎസും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കേന്ദ്ര പെട്രോളിയം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ആന്റണി രാജു
12:31 AM Dec 09, 2021 | Deepika.com