ന്യൂഡൽഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിന് ജനുവരിയിൽ കേരളത്തിലെത്തും. മൂന്ന്, നാല് തീയതികളിലെ ഉപരാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചരമ ശതോത്തര സുവർണ ജൂബിലി (150-ാം ചരമവാർഷികം) പരിപാടികൾ ജനുവരി മൂന്നിന് മാന്നാനത്ത് വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും.
വത്തിക്കാൻ നുണ്‍ഷ്യോ ഡോ. ലിയോപോൾഡോ ജിറെല്ലി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കുട്ടിക്കാനം മരിയൻ കോളജിന്റെ പുസ്തകം എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ നായിഡു പ്രകാശനം ചെയ്യും.
എറണാകുളത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഓഫീസിന്റെ ശിലാസ്ഥാപനം അടക്കം ഏതാനും ചടങ്ങുകളിൽ കൂടി ഉപരാഷ്ട്രപതി പങ്കെടുത്തേക്കും.
ഉപരാഷ്ട്രപതി ജനുവരിയിൽ കേരളത്തിൽ
12:31 AM Dec 09, 2021 | Deepika.com