വാട്സ്ആപ്പിൽനിന്ന് ഒരു കോടി ഇന്ത്യക്കാർ ഔട്ട്

12:41 AM Dec 08, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ച​ട്ട​വും പ​രി​ധി​യും ലം​ഘി​ച്ചു വി​ദ്വേ​ഷ​വും വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളും പ​ര​ത്തി​യ ഒ​രു കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ൽ വാ​ട്സ് ആ​പ് പൂ​ട്ടി.

1,13,86,000 പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ വാ​ട്സ് ആ​പ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പു​തി​യ ഡി​ജി​റ്റ​ൽ മീ​ഡി​യ നി​യ​ന്ത്ര​ണ ച​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ട് വാ​ട്സ് ആ​പ് പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്നു ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തി​യ ച​ട്ടം നി​ല​വി​ൽ വ​ന്ന ശേ​ഷം മേ​യ് 15 മു​ത​ൽ ജൂ​ണ്‍ പ​തി​ന​ഞ്ചു വ​രെ 20,11,000 ഇ​ന്ത്യ​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​ണ് പൂ​ട്ടു വീ​ണ​ത്. ജൂ​ണ്‍ 16 മു​ത​ൽ ജൂ​ലൈ 31 വ​രെ മാ​ത്രം 30,27,000 പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ വി​ല​ക്കി. ഓ​ഗ​സ്റ്റി​ൽ 20,70,000 അ​ക്കൗ​ണ്ടു​ക​ൾ​ക്കും സെ​പ്റ്റം​ബ​റി​ൽ 22,09,000 അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഒ​ക്ടോ​ബ​റി​ൽ 20,69,000 അ​ക്കൗ​ണ്ടു​ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

ക​ലാ​പ​ങ്ങ​ൾ​ക്കു വ​രെ കാ​ര​ണ​മാ​യി​ത്തീ​രു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ളും വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളും വാ​ട്സ് ആ​പ്പി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് മെ​സേ​ജിം​ഗ് ആ​പ്പി​ന്‍റെ ദു​രു​പ​യോ​ഗം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​ത​നു​സ​രി​ച്ചു വ്യാ​ജ വാ​ർ​ത്ത​ക​ളും തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യാം. സേ​വ​ന ഉ​പാ​ധി​ക​ൾ ലം​ഘി​ച്ചാ​ൽ അ​ക്കൗ​ണ്ടു​ക​ൾ വി​ല​ക്കു​മെ​ന്ന് വാ​ട്സ് ആ​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.

വാ​ട്സ് ആ​പ്പി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ ഉ​ള്ള​തും ഇ​ന്ത്യ​യി​ൽത​ന്നെ​യാ​ണ്.

വാ​ട്സ് ആ​പ്പി​ന് ഒ​രാ​ളെ പു​റ​ത്താ​ക്കാം; എങ്ങനെ

►അ​ക്ര​മ​ത്തി​നു വ​ഴി തെ​ളി​ക്കു​ന്ന വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ചാ​ൽ.

►വ​ർ​ഗീ​യ, വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ൽ.

►ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യോ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ക​യോ ചെ​യ്താ​ൽ.

►നി​ങ്ങ​ളു​ടെ കോ​ണ്ടാ​ക്‌ട് ലി​സ്റ്റി​ൽ ഇ​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് വാ​ട്സ്ആ​പ്പി​ലൂ​ടെ നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ൽ.

►വാ​ട്സ്ആ​പ്പി​ന് ബ​ദ​ലാ​യി വാ​ട്സ് ആ​പ് ഡെ​ൽ​റ്റ, ജി​ബി വാ​ട്സ് ആ​പ്, വാ​ട്സ് ആ​പ് പ്ല​സ് എ​ന്നീ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ.

►വ​ള​രെ​യേ​റെ ഉ​പ​യോ​ക്താ​ക്ക​ൾ നി​ങ്ങ​ളെ വാ​ട്സ് ആ​പ്പി​ൽ ബ്ലോ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ.

►ധാ​രാ​ളം പേ​ർ നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ.

►ഫോ​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നംത​ന്നെ അ​വ​താ​ള​ത്തി​ലാ​ക്കു​ന്ന മാ​ൽ​വെ​യ​റു​ക​ൾ ഫോ​ർ​വേ​ർ​ഡ് ചെ​യ്താ​ൽ.

►സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തു​ന്ന​തി​നു​ള്ള ലി​ങ്കു​ക​ൾ മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​യ​ച്ചാ​ൽ.

►ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചാ​ൽ.

► കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ര​ത്തി​ൽ വി​നി​യോ​ഗി​ച്ചാ​ൽ.

►ഭീ​ഷ​ണി​യും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ൽ.

സെ​ബി മാ​ത്യു